പച്ചക്കറി ഭക്ഷണശീലം വില്ലൻ;ഇന്ത്യക്കാരിലെ വന്‍കുടല്‍ അര്‍ബുദം കൂടാന്‍ കാരണം പച്ചക്കറികള്‍ നിറഞ്ഞ ഭക്ഷണരീതി

single-img
31 March 2016

Saravana-Bhavanഇന്ത്യക്കാരില്‍ വന്‍കുടല്‍ അര്‍ബുദം കൂടാനുള്ള കാരണം പച്ചക്കറികള്‍ നിറഞ്ഞ ഭക്ഷണരീതിയെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍.പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നതിനാല്‍ ജീനുകളിലുണ്ടാകുന്ന മാറ്റമാണ് രോഗബാധയ്ക്കിടയാക്കുന്നതെന്നാണ് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

പച്ചക്കറി കൂടുതലായി കഴിക്കുമ്പോള്‍ എഫ്‌എഡിഎസ് ‌2 എന്ന ജീനില്‍ വ്യതിയാനത്തിന്‌ കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാകുകയും അവ ഡി എന്‍ എയെ നിയന്ത്രിച്ച്‌ രോഗബാധയ്‌ക്ക് കാരണമാകുന്നുവെന്നുമാണ് കണ്ടെത്തൽ.ഇന്ത്യാക്കാരെയും അമേരിക്കക്കാരെയും തരം തിരിച്ചുള്ള പഠനത്തിന്റേതാണ്‌ ഫലങ്ങള്‍. പഠനത്തില്‍ ഇന്ത്യക്കാരില്‍ 68 ശതമാനവും അമേരിക്കക്കാരില്‍ 18 ശതമാനം ജീന്‍ വ്യതിയാനമാണ് കണ്ടെത്തിയത്.