അജ്മാനിൽ ബഹുനിലക്കെട്ടിടത്തില്‍ വൻ തീപിടിത്തം

single-img
29 March 2016

56f9d1fcc461883a5b8b45e4യു.എ.ഇയിലെ അജ്മനിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. അജ്മനിലെ അല്‍ സവന്‍ എന്ന കെട്ടിടത്തിനാണ് തീ പിടുത്തം ഉണ്ടായത്. ആളപായമില്ലെന്നാണ് വിവരങ്ങള്‍.

രാത്രി 9.45 നാണ് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് റെസ്‌ക്യൂ സംഘവും ആംബുലന്‍സുകളും സ്ഥലത്തേക്ക് തിരിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അജ്മാന്‍, ഷാര്‍ജ മേഖലകളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി.

സ്ഥലത്തു നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സമീപത്തെ തീരമേഖലയിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു അഗ്നിബാധ ഉണ്ടായതെന്നാണ് വിവരം.

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. യു.എ.ഇ ആഭ്യന്തര മന്ത്രി ഷെയ്ഖ് സയിഫ് ബിന്‍ സയിദ് സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.