ഇന്ന് കളിയില്ല; ആദ്യ സെമി നാളെ

single-img
29 March 2016

NZ-vs-ENG-T20-World-Cup-2016

ഗ്രൂപ്പ്‌ മത്സരങ്ങള്‍ ഇന്നലെ സമാപിച്ചതോടെ ട്വന്റി 20 ലോകകപ്പ്‌ ഇനി സെമിഫൈനല്‍ പോരാട്ടത്തിലേക്ക്‌. ഇന്നത്തെ വിശ്രമദിനത്തിനു ശേഷം നാളെ ന്യൂഡല്‍ഹി ഫിറോസ്‌ ഷാ കോട്‌ലയില്‍ നാളെ ആദ്യ സെമിഫൈനല്‍ അരങ്ങേറും. ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ്‌ ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്‌.ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റ് നേടി അപരാജിതരായാണ് ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടംപിടിച്ചത്.

നാളെ രാത്രി 7.30 മുതലാണ്‌ മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌, മൂന്നു എന്നിവയില്‍ തത്സമയം. 31-ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ വെസ്‌റ്റിന്‍ഡീസാണ്‌ ഇന്ത്യയുടെ എതിരാളികള്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ്‌ മത്സരം.