കൊടും വരള്‍ച്ച നേരിടുന്ന മധ്യപ്രദേശിലെ തികംഗറിലെ ജമുനിയ നദിയിലെ ജലം ജനങ്ങള്‍ അപഹരിക്കാതിരിക്കാന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ തോക്കുമായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തി

single-img
5 March 2016

tikamgarh-guard_650x400_81457073348

ലോകം ഇനി കാണാനിരിക്കുന്നത് ജീവജലത്തിനും പ്രാണവായുവിനും വേണ്ടിയുള്ള യുദ്ധങ്ങളായിരിക്കുമെനന് കാര്യത്തില്‍ സംശയം വേണ്ട. അതിന്റെ തുടക്കത്തിന്റെ സൂചനകളും കിട്ടിത്തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ വെള്ളം അപഹരിക്കാതിരിക്കാന്‍ മധ്യപ്രദേശിലെ തികംഗറിലെ ജമുനിയ നദിക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ തോക്കുമായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബാരിഗഡ് ഡാമിലെ കുടിവെള്ളം ഉത്തര്‍പ്രദേശിലെ ദുരിത മേഖലയിലെ ജനങ്ങള്‍ അപഹരിക്കാതിരിക്കാനാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ഈ നടപടി അധികൃതര്‍ സ്വീകരിച്ചത്. കടുത്ത വരള്‍ച്ച ബാധിത പ്രദേശമായ ബുണ്ടല്‍ഗണ്ട് മേഖലയ്ക്കടുത്താണ് ഈ മധ്യപ്രദേശ് നഗരം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ വരള്‍ച്ച കൊണ്ട് ദുരിതത്തിലായ കര്‍ഷകര്‍ രാത്രിയില്‍ ഡാമില്‍ നിന്ന് വെള്ളം എടുക്കാന്‍ വരുന്നത് അവസാനിപ്പിക്കാനാണ് തോക്കുമായി കാവല്‍ക്കാരെ നഗരസഭ വിന്യസിച്ചത്.

മദ്ധ്യപ്രദേശ് നഗരസഭ നടപടി മനുഷ്യാവശകാശ പ്രവര്‍ത്തകര്‍ രഗഗത്തെത്തിക്കഴിഞ്ഞു. വരള്‍ച്ച പ്രദേശത്തെ ഏക കുടിവെള്ളാശ്രയം ജമുനിയ നദിയാണെന്നുള്ളതാണ് എതിര്‍പ്പിനുള്ള കാരണം. കടുത്ത വരള്‍ച്ച കുടിവെള്ളത്തിനായി യുദ്ധം ചെയ്യുന്ന ഘട്ടത്തിലേക്ക് ഈ ഗ്രാമവാസികളെ തള്ളിവിടുകയാണ്.