യാത്രക്കാരോട് മാന്യമായി പെരുമാറുകയും നല്ലയാത്ര സമ്മാനിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം

single-img
1 March 2016

AutoRikshaw

യാത്രക്കാരോട് മാന്യമായി പെരുമാറുയും നല്ലയാത്ര സമ്മാനിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം. ചെന്നൈയിലെ ദ് ഓട്ടോ അണ്ണാ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് യാത്രക്കാര്‍ ഓട്ടോഡ്രൈവര്‍മാരെ ആദരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സേലത്തു നിന്നുള്ള ജി. ബാബു, ചെന്നൈയില്‍നിന്നുള്ള എസ്. ശേഖര്‍ എന്നീ ഓട്ടോ ഡ്രൈവര്‍മാരെ ട്രസ്റ്റ് ആദരിച്ചു.

മഹാനഗരമായ ചെന്നൈയിലെ ഓട്ടോ യാത്ര ഒരുനല്ല അനുഭവമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോ അണ്ണാ വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. ിതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കു വോട്ടു ചെയ്യാനുള്ള അവസരവും ട്രസ്റ്റ് ഒരുക്കിയിരുന്നു. അതിന്‍പ്രകാരമാണ് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ ഓട്ടോ ഡ്രൈവറെയും ഓരോ മാസവും ട്രസ്റ്റ് ആദരിക്കുന്നത്.

യാത്രക്കാര്‍ക്ക് യാത്രയും ഓട്ടോക്കാരുടെ പെരുമാറ്റവും, ഇഷ്ടപ്പട്ടാല്‍ 9243000111 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് വോട്ടു നല്‍കാം. അഡഠഛ അചചഅ എന്ന് എഴുതി സ്‌പേയ്‌സ് ഇട്ട ശേഷം ഓട്ടോറിക്ഷ നമ്പര്‍ രേഖപ്പെടുത്തി എസ്എംഎസ് അയച്ചാല അത് വോട്ടാകും. കഴിഞ്ഞമാസം ആരംഭിച്ച ഈ സംരംഭത്തിന് മികച്ച പ്രകതികരണമാണ് ഇതനുവരെ ലഭിച്ചത്.

ഇത്തവണ സമ്മാനം ലഭിച്ച എസ്. ശേഖര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലിയില്‍നിന്നു വിരമിച്ച ശേഷം ഓട്ടോ ഡ്രൈവറായ ആളാണ്. 2015 മുതല്‍ ഓട്ടോ ഓടിക്കുന്ന അദ്ദേഹം മീറ്റര്‍ നിരക്ക് മാത്രം വാങ്ങുന്നതിന്റെ അംഗീകാരം കൂടിയാണ് തേടിയെത്തിയ സമ്മാനം.