പാര്‍ട്ടി ജയിക്കണമെങ്കില്‍ കേസില്‍ അകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് കെ.പി. വിശ്വനാഥന്‍

single-img
23 February 2016

maxresdefault

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം ജയസാധ്യതയാണെങ്കില്‍ കേസിലകപ്പെട്ട മന്ത്രിമാരും എംഎല്‍എമാരും മാറിനില്‍ക്കണമെന്ന് മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍. ഇത്തരക്കാരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ആരോപണ വിധേയനായ ശേഷം രണ്ട് തവണ മല്‍സരിച്ചപ്പോളും താന്‍ തോറ്റത് അനുഭവപാഠമായി ഉള്‍ക്കൊള്ളണമെന്നും കെ.പി. വിശ്വനാഥന്‍ പറഞ്ഞു.

2005 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായിരിക്കെ മരംമുറിക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തേ തുടര്‍ന്ന് കെ.പി. വിശ്വനാഥന്‍ രാജിവച്ചിരുന്നു. ആരോപണം നിലനില്‍ക്കെ പിന്നീട് രണ്ട് തവണ ജനവിധി തേടിയെങ്കിലും രണ്ട് തവണയും തോല്‍ക്കുകയായിരുന്നു.