ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അഭിഭാഷകന്റെ ഭീഷണി; മൊബൈലില്‍ സംസരിച്ചുകൊണ്ട് വാഹനമോടിച്ച് ധാര്‍ഷ്ഠ്യവും

single-img
18 February 2016

Payas

ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അഭിഭാഷകന്റെ ഭീഷണി. തൃശൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് തന്റെ വാഹനം തടഞ്ഞാല്‍ വാഹനം തടഞ്ഞാല്‍ വിവരം അറിയുമെന്നു പറഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്.

എന്നാല്‍ അഭിഭാഷകനെതിരായി നല്‍കിയ പരാതിയെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്ന് ആരോപണവുമുണ്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡില്‍ വച്ചാണ് സംഭവം. കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനുള്ള വെള്ളവരയ്ക്കപ്പുറം കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്ത രടാഫിക് മദ്യാഗസ്ഥനെയാണ് ജില്ലയിലെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയത്.

ഭീഷണിക്കു ശേഷം ആരാണെന്നു നോക്കി വേണം വാഹനത്തിന് കൈകാണിക്കാന്‍ എന്ന് താക്കീതു നല്‍കി, ട്രാഫിക് ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും നില്‍ക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് മുന്നോട്ട് പോകുകയായിരുന്നു. ഇതിനെതിരെ ട്രാഫിക് ഉദ്യോഗസ്ഥന്‍, ട്രാഫിക് എസ്ഐക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് അറിവ്.

എന്നാല്‍ താന്‍ ഗതാഗത നിയമലംഘനം നടത്തിയിട്ടില്ലെന്നും തന്റെ വാഹനം അനാവശ്യമായി തടഞ്ഞത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അഭിഭാഷകന്‍ പറയുന്നു. തന്റെ വാഹനം അനാവശ്യമായി വാഹനം തടഞ്ഞു നിര്‍ത്തി മനഃപൂര്‍വം അപമാനിക്കാനായിരുന്നു ട്രാഫിക് ഉദ്യോഗസ്ഥന്റെ ശ്രമമെന്നും അഭിഭാഷകന്‍ പറഞ്ഞു.

https://www.facebook.com/spmediaofficial/videos/783196401814240/