കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടു

single-img
13 February 2016

ksrtc-fast-passenger-bus

കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടക്ടറുടെ അമ്മായിയമ്മ മരിച്ചു. സര്‍വീസ് നിര്‍ത്തി കണ്ടക്ടര്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി. ഇന്നലെ വൈകിട്ട് എട്ടിന് മുട്ടുചിറയിലാണ് സംഭവം. എറണാകുളം വൈറ്റിലയില്‍നിന്നും കോട്ടയത്തേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രക്കാരെയാണ് വഴിയില്‍ ഇറക്കിവിട്ടത്.

മുട്ടുചിറ ജങ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബല്ലടിച്ച് സൈഡിലേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. തന്റെ അമ്മായിയമ്മ മരിച്ചുപോയെന്നും സര്‍വീസ് ഇവിടെ നിര്‍ത്തുകയാണെന്നും കണ്ടക്ടര്‍ പറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. എരുമേലി ഡിപ്പോയിലെ ബസ് കോട്ടയത്ത് സര്‍വീസ് അവസാനിക്കേണ്ടതായിരുന്നു.

ഐ.ടി.ഐ. വിദ്യാര്‍ഥികളും സ്ത്രികളും കുട്ടികളുമടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു ബസില്‍. യാത്രക്കാര്‍ ഏറ്റുമാനൂര്‍ ഡിപ്പോവരെയെങ്കിലും തങ്ങളെ എത്തിക്കാന്‍ പറഞ്ഞു ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടര്‍ കേട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഡി.ടി.ഒയോടു അനുവദം വാങ്ങിയിട്ടാണ് സര്‍വീസ് നിര്‍ത്തിയെതെന്ന് കണ്ടക്ടര്‍ പറയുന്നത്.