കുറച്ച് ബഹുമാനം കോടതിക്ക് തന്നു കൂടേയെന്ന് കോണ്‍ഗ്രസ് എം.പിയോട് സുപ്രീം കോടതി

single-img
6 February 2016

supreme court

കുറച്ച് ബഹുമാനം കോടതിക്ക് തന്നു കൂടേയെന്ന് കോണ്‍ഗ്രസ് എം.പിയോട് സുപ്രീം കോടതി. ഡല്‍ഹിയിലെ എം.പിമാര്‍ക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വസതി കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ഒഴിപ്പിച്ചിരുന്നു. തന്നെ ഒഴിപ്പിക്കരുതെന്ന് കാട്ടി കോടതിക്ക് നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.

ഹെക്കോടതി ആധിറിന്റെ പരാതി തള്ളുകയും വസതി ഒഴിഞ്ഞു കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനും തയ്യാറാകാതെ വന്നപ്പോഴാണ് എം.പിക്കുനേരെ കോടതിയുടെ ചോദ്യമുണ്ടായത്. ഇനി ആരെങ്കിലും വന്ന് വസതി ഒഴിയാന്‍ പറയണോ എന്നാണ് ചീഫ്ജസ്റ്റിസ് ടിഎസ് താക്കൂര്‍ ചോദിച്ചത്.

കോണ്‍ഗ്രസ് മന്ത്രിസഭയുടെ അധികാരം നഷ്ടപെട്ടപ്പോള്‍ ആധിറിന് മറ്റൊരു വസതി അനുവദിച്ചിരുന്നു. എന്നാല്‍ അതിനു തയ്യാറാവാതെ ഈ വസതിയില്‍ തന്നെ താമസിക്കുകയായിരുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള മുന്‍മന്ത്രിയും നാലു തവണ എം.പിയുമായ ആധിറിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തിലെ തന്റെ പദവിയും അന്തസ്സും നഷ്ടപെട്ടെന്ന് കാട്ടി ആധീര്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് എം.പി കത്ത് നല്‍കിയിരുന്നു.