സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

single-img
5 February 2016

18bus-stand

സംസ്ഥാനത്തെ 242 റൂട്ടുകളിലെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസിക്ക് മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ശരിവച്ചു. യത്. ഇതു ചോദ്യം ചെയ്തു സ്വകാര്യ ബസുടമകള്‍ സിംഗിള്‍ ബഞ്ചിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകയായിരുന്നു.

സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തു ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, കെ.ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്. സര്‍ക്കാര്‍ നീക്കം ഏകപക്ഷീയവും കുത്തകവത്കരണവും ആണെന്നും നല്ല രീതിയില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്കാണ് പെര്‍മിറ്റ് നഷ്ടമാകുന്നതെന്നും നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്നുമായിരുന്നു സ്വകാര്യ ബസുടമകളുടെ വാദം.

എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. കെഎസ്ആര്‍ടിസി ഓടാത്ത ഇത്തരം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെ സംസ്ഥാനത്ത് ഇനി സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി പെര്‍മിറ്റ് മാത്രമേ ലഭിക്കുകയുള്ളൂ.

ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി മാത്രമാകും. സംസ്ഥാനത്തെ മുഴുവന്‍ സൂപ്പര്‍ ക്ലാസ് റൂട്ടുകളും കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ തയാറാണെന്ന് കോര്‍പ്പറേഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.