ഈ വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ അടൂരിന്റെ മകളും മരുമകളും

single-img
30 January 2016

image (2)

മുംബൈ: ഈ വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത് ഐ.പി.എസ് ദമ്പതിമാരായ അശ്വതി ദോര്‍ജെക്കും ഷെറിങ് ദോര്‍ജെക്കുമാണ്. ഈ ദമ്പതികളുടെ വിജയത്തില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. കാരണം പ്രശസ്ത  ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മകളാണ് അശ്വതി.

അവര്‍ക്കൊപ്പം ഭര്‍ത്താവ് ഷെറിങ് ദോര്‍ജെയും ബഹുമതിക്ക് അര്‍ഹനായി. ഇരുവരും നിലവില്‍ മുംബൈയില്‍ അഡീഷണല്‍ പോലീസ് കമ്മിഷണര്‍മാരാണ്. അശ്വതി ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് സേവന മനുഷ്ഠിക്കുന്നത്. മുംബൈ പോലീസ് പശ്ചിമമേഖലയുടെ ചുമതലയാണ് ഹിമാചല്‍ സ്വദേശിയായ ഷെറിങ് ദോര്‍ജെയ്ക്ക്. 2000 ഐ.പി.എസ് ബാച്ചിലെ അസം കേഡറുകാരാണ് അശ്വതിയും ഷെറിങ്ങും.

ആദ്യനിയമനം അസമിലായിരുന്നു. പിന്നീട് മഹാരാഷ്ട്രയിലെ നക്‌സല്‍ സ്വാധീനമേഖലയായ ഗഡ്ചിരോളിയില്‍ എ.എസ്.പി.മാരായി നിയമിതരായി. പിന്നീട് 2010-ല്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരായി ഇരുവര്‍ക്കും സ്ഥാനക്കയറ്റം. എന്നാല്‍ ഇപ്പോള്‍ ഈ ദമ്പതിമാര്‍ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം തേടിയെത്തിയതും ഒന്നിച്ച്.