ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഇന്ന് കോഴിക്കോട്

single-img
24 January 2016

download (1)ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഇന്ന് കോഴിക്കോട് എത്തും. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന നാഗ്ജി ഇന്റര്‍നാഷ്ണല്‍ ട്രോഫിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് റൊണാള്‍ഡീഞ്ഞോ കോഴിക്കോടെത്തുന്നത്. യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ലബും ഉള്‍പ്പെടെയുള്ള ടീമുകള്‍ നാഗ്ജീ ഫുട്‌ബോളില്‍ പങ്കെടുക്കുന്നുണ്ട്.രാവിലെ എട്ടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന റൊണാള്‍ഡീഞ്ഞോ പ്രത്യേക വിമാനത്തില്‍ ഒമ്പത് മണിയോടെ കരിപ്പൂരിലെത്തും. വൈകുന്നേരം അഞ്ചരയ്ക്ക് കോഴിക്കോട് ബീച്ചിലാണ് റൊണാള്‍ഡീഞ്ഞോ പങ്കെടുക്കുന്ന ചടങ്ങ്.