പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചത് മുതല്‍ ടാക്‌സിക്ക് അധികയാത്രാകൂലി വാങ്ങുന്നതായി പരാതി;സൗദിയില്‍ ടാക്‌സികളില്‍ മീറ്റര്‍ സംവിധാനം കര്‍ശനമാക്കുന്നു

single-img
24 January 2016

saudi-taxiറിയാദ്:  സൗദിയില്‍ ടാക്‌സികളില്‍ മീറ്റര്‍ സംവിധാനം കര്‍ശനമാക്കും. മീറ്റര്‍ ഘടിപ്പിക്കാകയോ പ്രവൃത്തിപ്പിക്കുകയോ ചെയ്യാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ 938 എന്ന നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.

ലിമോസിന്‍ എന്ന പേരിലറിയപ്പെടുന്ന മുഴുവന്‍ പൊതു ടാക്‌സികളിലും ഗതാഗത വകുപ്പ് അംഗീകരിച്ച യാത്രാ കൂലി മാത്രം ഈടാക്കുന്നതിനായി മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തും. മീറ്റര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഉപയോഗിക്കാത്ത ടാക്‌സിഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ബോധിപ്പിക്കാനും സംവിധാനമൊരുക്കും.

മീറ്റര്‍ ഉപയോഗിക്കാത്ത  ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതിനു ശേഷം ടാക്‌സി  ഡ്രൈവര്‍മാര്‍  അധികയാത്രാകൂലി വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ സജീവമായ സാഹചര്യത്തിലാണ് മന്ത്രാലയം മീറ്റര്‍ ഉപയോഗം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.