പുതിയ വിസയില്‍ ഖത്തറില്‍ എത്തുന്ന വൃക്കരോഗികളായ പ്രവാസികളെ തിരിച്ചയക്കാന്‍ തീരുമാനം

single-img
20 January 2016

qatar-airwaysമനാമ: പുതിയ വിസയില്‍ രാജ്യത്ത് വരുന്നവര്‍ക്കുളള ആരോഗ്യപരിശോധനയില്‍ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ഖത്തര്‍ തീരുമാനിച്ചു. ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികളില്‍ വൃക്കരോഗം കണ്ടെത്തുന്നവര്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കുമെന്ന് ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി.

വൈദ്യപരിശോധനയില്‍ ക്ഷയം, ഹെപറ്റെറ്റിസ് സി എന്നിങ്ങനെ ഏതെങ്കിലും രോഗം ഉള്ളതായി സംശയം തോന്നിയാല്‍ സ്‌പോണ്‍സറെ അറിയിക്കും. തുടര്‍ന്നുളള പരിശോധനകളുടെ ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കായിരിക്കും. സിഫിലസ് പരിശോധനയും ഇതില്‍ കൂട്ടിച്ചേര്‍ത്തതായി സുപ്രീം ആരോഗ്യ കൗണ്‍സില്‍ അറിയിച്ചു. ആദ്യമായാണ് പകര്‍ച്ചവ്യാധിയല്ലാത്തവ ഉള്‍പ്പെടുത്തുന്നതും.

സിഫിലസ് പോസിറ്റീവ് ആണെന്ന് കണ്ടാല്‍ പ്രവാസിയെ തിരിച്ചയക്കും. നിലവില്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്‍പ് എയ്ഡ്‌സ്, ക്ഷയം,ഹെപറ്റൈറ്റിസ് ബി,സി എന്നീ പരിശോധനകളാണ് നടത്തുന്നത്. ഡയാലിസിസ് ആവശ്യമാകുന്ന വൃക്ക തകരാറുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിശോധനകള്‍ ഉള്‍പ്പെടുത്താനുളള തീരുമാനം ഉണ്ടായത്.