കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഇന്ത്യക്കാരന്‍ യുഎയില്‍ നിയമനടപടി നേരിടുന്നു

single-img
18 January 2016

foxറാസല്‍ ഖൈമ:  കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഇന്ത്യക്കാരന്‍ നിയമനടപടി നേരിടുന്നു . റാസല്‍ ഖൈമയിലെ കോടതിയിലാണ് കേസ്.
ഗ്രൂപ്പിനെ അവഹേളിക്കാനാണ് പ്രതി ചിത്രം ഫേസ്ബുക്കിലിട്ടതെന്നാണ് വാദി ഭാഗത്തിന്റെ ആരോപണം. കുറുക്കന്‍ കൗശലത്തിന്റേയും വഞ്ചനയുടേയും അടയാളമാണെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ ഗ്രൂപ്പിനോടുള്ള ആരാധന വ്യക്തമാക്കാനാണ് താന്‍ ആ ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് പ്രതിയുടെ വാദം. കേസിന്റെ അടുത്ത വിചാരണ ജനുവരി 27നാണ്.