തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ്പുലിക്ക് മാപ്പുനല്‍കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന

single-img
10 January 2016

sirisena-2

അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ, തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ്പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പുനല്കി. ശിവരാജ ജനീവന്‍ എന്ന മുന്‍ തമിഴ്പുലിയെയാണ് വേദിയിലേക്ക് വിളിച്ചുവരുത്തി പരസ്യമായി മാപ്പുനല്കിയത്.

2005ല്‍ സിരിസേന ജലവിഭവ മന്ത്രിയായിരിക്കേയാണ് ശിവരാജ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. കേസില്‍ ശിവരാജയെ 10 വര്‍ഷം തടവിനു വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിധിവന്നത്.

മഹീന്ദ രാജപക്‌സെ സര്‍ക്കാര്‍ തടവിലാക്കിയ പല മുതിര്‍ന്ന എല്‍ടിടിഇ നേതാക്കളെയും സിരിസേന സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ നടപടി രാജ്യസുരക്ഷയ്ക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.