സ്‌തനാര്‍ബുദം കണ്ടെത്താന്‍ പ്രാവുകള്‍ക്ക്‌ കഴിയുമെന്ന് ഗവേഷകര്‍

single-img
16 December 2015

doveസാക്രമെന്റോ: സ്‌തനാര്‍ബുദം കണ്ടെത്താന്‍ പ്രാവുകള്‍ക്ക്‌  കഴിയുമെന്ന് ഗവേഷകര്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡാവിസ്‌ മെഡിക്കല്‍ സെന്ററിലാണ്‌ പ്രാവുകളില്‍ പഠനം നടത്തിയത്‌.  കാന്‍സര്‍ കണ്ടെത്തുന്നതില്‍ പ്രാവുകള്‍ 85 ശതമാനം വിജയിച്ചതായാണ്‌ വിലയിരുത്തല്‍. മാമോഗ്രാം പരിശോധനയുടെ ചിത്രങ്ങളും ബയോപ്‌സിയുടെ സ്‌ളൈഡുകളും പ്രാവുകള്‍ക്ക്‌ മുന്നില്‍ നിരത്തിയായിരുന്നു പരീക്ഷണം. 15 ദിവസത്തെ പരിശോധനയില്‍ പ്രാവുകള്‍ നടത്തിയ വിലയിരുത്തലുകള്‍ ഗവേഷകരുടേതിന്‌ തുല്യമാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

കാന്‍സര്‍ ബാധിത കലകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അസാധാരണ മികവാണ്‌ പ്രാവുകള്‍ പ്രകടിപ്പിക്കുന്നത്‌.  പ്രാവുകള്‍ മികച്ച പ്രതികരണം പുലര്‍ത്തിയാല്‍ ഭാവിയില്‍ ഇത്‌ വന്‍ നേട്ടമായിരിക്കുമെന്നും ഡോ. റിച്ചാര്‍ഡ്‌ പറയുന്നു.