കൊച്ചി കിംസ് ആശുപത്രിയുടെ ഡോക്ടര്‍ ഓണ്‍ സ്‌പോട്ട് എന്ന സൗജന്യ പദ്ധതി പ്രകാരം രക്ഷിച്ചത് നൂറിലധികം മനുഷ്യ ജീവനുകള്‍

single-img
21 November 2015

f0af3c80-3296-4677-87ba-93f1d50a7ab5

എറണാകുളം നഗരത്തില്‍ വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ഒരു ഫോണ്‍കോള്‍ മതി, സഹായം അരികിലെത്തും. കൊച്ചി കിംസ് ആശുപത്രി എറണാകുളം നഗരത്തില്‍ ആരംഭിച്ച ഡോക്ടര്‍ ഓണ്‍ സ്‌പോട്ട് പദ്ധതിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷിക്കാനായത് നൂറിലധികം ജീവനുകള്‍. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍, ജോലി സ്ഥലത്തെ അത്യാഹതങ്ങളില്‍ പെടുന്നവര്‍, വിടുകളിലോ, ഫ്‌ളാറ്റുകളിലെ വച്ച് അപായപ്പെടുന്നവര്‍, എന്നിവര്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വൈദ്യസംഘത്തിന്റെ സൗജന്യ സേവനം എത്തിക്കുന്നതാണ് ഡോക്ടര്‍ ഓണ്‍ സ്‌പോട്ട് എന്ന പദ്ധതി.

അടിയന്തിരഘട്ടങ്ങളില്‍ 9746600600 എന്ന നമ്പരിലാണ് വൈദ്യചികിത്സക്കായി ആശ്രയിക്കുന്നത്. ഹൃദയാഘാതമോ, മസ്തിഷ്‌കാഘാതമോ സംഭവിക്കുന്ന രോഗികള്‍ക്ക് ആദ്യ മണിക്കുറുകളില്‍ ലഭിക്കുന്ന ചികിത്സയാണ് ഏറ്റവും പ്രധാനം. അടിയന്തിര ഫോണ്‍ കോള്‍ കൈകാര്യം ചെയ്യുന്നത് കോള്‍ സെന്ററുകളില്‍ നിന്ന് വിഭിന്നമായി മുതിര്‍ന്ന നഴ്‌സിംങ്ങ് സ്റ്റാഫാണ്. രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം എമര്‍ജന്‍സി ടീമിന്റെ ഏകോപനവും നിമിഷങ്ങള്‍ക്കകം നടക്കുന്നു.

അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളോടുകൂടിയ ആംബുലന്‍സും ഏമര്‍ജന്‍സി ഫിസിഷനും അത്യാഹിത പരിചരണത്തില്‍ വൈദഗ്ദ്ധ്യം നേടിയ നേഴ്‌സുമാരും അടങ്ങുന്ന സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ജീവന്‍ നഷ്ട്ടപ്പെട്ടേക്കാവുന്ന നിരവധിപേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാന്‍ സാധിച്ചു. കിംസ് ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഡോണല്‍ ഡോണ്‍ ബോസ്‌കോ ആണ് ഡോട്ട്‌സ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.