ചങ്ങനാശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസ് കരയോഗം കമ്മിറ്റി എന്‍.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടു

single-img
19 October 2015

head_office

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസ് കരയോഗം നേതൃത്വം പിരിച്ചുവിട്ടു. ചങ്ങനാശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസ് കരയോഗ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസിഡന്റായ വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയാണ് നടപടിക്കിരയായത്.

കരയോഗം ഭാരവാഹികള്‍ മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതിനെ തുടര്‍ന്നാണ് സൊസൈറ്റിയുടെ നടപടി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അറിയിക്കാതെയാണ് കരയോഗം കമ്മിറ്റി ബിജെപി പ്രചാരണത്തിന് ഇറങ്ങിയതെന്നാണ് പറയുന്നത്. സംഭവം വിവാദമായതോടെ സൊസൈറ്റി നടപടി എടുക്കുകയും ഭരണം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു.