കുവൈറ്റില്‍ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷന്‍ കുടിച്ച രണ്ട് മലയാളി യുവാക്കള്‍ മരിച്ചു;ഒരാള്‍ ഗുരുതരാവസ്ഥയില്‍

single-img
29 September 2015

shyamjirകുവൈറ്റില്‍ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷന്‍ കുടിച്ച രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് സ്വദേശി റഫീഖ്(41), പുനലൂര്‍ സ്വദേശി ഷംജീര്‍(32) എന്നിവരാണ് മരിച്ചത്. ഇവരുടെ  സുഹൃത്തിനെ ഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മരിച്ച രണ്ടുപേരും കുവൈറ്റില്‍ ഡ്രൈവര്‍മാരായി ജോലിനോക്കുന്നവരാണ്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു മദ്യപാനം. കുവൈത്ത് സിറ്റി സബാഹിയ ബ്ലോക്കിലെ  ഔട്ട് ഹൗസില്‍ വച്ചായിരുന്നു ആഘോഷം. ഈ ആഘോഷത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായ്തിനേ തുടര്‍ന്ന് ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് തിരികെ വന്നു നോക്കുമ്പോളാണ് ഇവര്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഷേവിങ് ലോഷന്‍ കുടിച്ചതാണെന്ന് കണ്ടെത്തിയത്.