പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ തന്നെയും മകനേയും കാല്‍വെച്ച് തട്ടിവീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയോട് തനിക്ക് ക്ഷമിക്കാനാകില്ലെന്ന് സിറിയന്‍ അഭയാര്‍ത്ഥി

single-img
15 September 2015

Abdul

പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ തന്നെയും മകനേയും കാല്‍വെച്ച് തട്ടിവീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയോട് തനിക്ക് ക്ഷമിക്കാനാകില്ലെന്ന് സിറിയന്‍ അഭയാര്‍ത്ഥിയായ അബ്ദുള്‍ മുഹ്‌സെന്‍ അല്‍ഗദാബ്. ഹംഗറിയുടെ അതിര്‍ത്തി കടന്നെത്തിയ അഭയാര്‍ഥികള്‍ പോലീസിെന ഭയന്നോടിയപ്പോള്‍ മാധ്യമ പ്രവര്‍ത്തക കാലില്‍ തട്ടി വീഴ്ത്തുകയായിരുന്നു.

അല്‍ഗദാബിനേയും ഏഴു വയസുള്ള മകനേയുമാണ് മാധ്യമ പ്രവര്‍ത്തക വീഴ്ത്തിയത്. മാധ്യമപ്രവര്‍ത്തകയുടെ കാലില്‍ തട്ടി വീഴുമ്പോള്‍ പിന്നാലെയോടിയ പോലീസുകാരെ പേടിച്ച് തന്റെ ശരീരത്ത് അള്ളിപ്പിടിച്ചിരിക്കുന്ന മകന്റെ മുഖം തനിക്ക് മറക്കാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇവര്‍ തട്ടേറ്റു വീഴുന്ന ചിത്രങ്ങള്‍ ലോകമാകെ പ്രചരിക്കുകയും ഇതെത്തുടര്‍ന്ന് ചാനല്‍ അധികൃതര്‍ മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തിയില്‍ വെച്ച് നടന്ന സംഭവത്തില്‍ മുന്‍ ഫുട്‌ബോള്‍ കോച്ച് കൂടിയായ അലഗദാബിനും അദ്ദേഹത്തിന്റെ മകനും വീഴ്ചയില്‍ മുറിവേറ്റിരുന്നു.