ദുബൈയില്‍ ബസ്സിനുള്ളില്‍ യുവതി സഹയാത്രക്കാരിയെ കുത്തി കൊലപ്പെടുത്തി

single-img
14 September 2015

dubaiദുബൈ: ദുബൈയില്‍ ബസ്സിനുള്ളില്‍ യുവതി സഹയാത്രക്കാരിയെ  തര്‍ക്കത്തിനൊടുവില്‍ കുത്തി കൊലപ്പെടുത്തി.  ജുമൈറ ബീച്ച് റെസിഡന്‍സ് പ്രദേശത്താണ്  സംഭവം നടന്നത്. സ്ത്രീകള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എത്യോപ്യക്കാരിയായ 42 കാരിയാണ് മരിച്ചതെന്ന് കരുതുന്നു. പ്രതിയായ 28കാരിയെ ഉടന്‍ പൊലീസിന് കൈമാറി.

ബസില്‍ നില്‍ക്കുകയായിരുന്ന പ്രതിയും മരിച്ച സ്ത്രീയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി.  വഴക്ക് നിര്‍ത്തിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് പ്രതി ബാഗില്‍ നിന്ന് കത്തി എടുത്ത് യുവതിയെ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ബസിനുള്ളില്‍ വെച്ച് തന്നെ യുവതി മരിച്ചു. ഉടന്‍ ബസ് നിര്‍ത്തിയ ഡ്രൈവര്‍ വാതില്‍ ലോക്ക് ചെയ്തു പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.