കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരില്ലാത്ത 10 ഗോള്‍ ജയം

single-img
14 September 2015

sachin

ഈ സീസണിലെ തങ്ങളുടെ ാദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കെഎസ്ഇബിയയെ എതിരില്ലാത്ത 10 ഗോളിന് തകര്‍ത്തു. മലയാളി താരം മുഹമ്മദ് റാഫിയും ഇന്ത്യന്‍ താരം മനന്‍ദീപ് സിങ്ങുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കി വിദേശതാരങ്ങളെ പിന്തുണക്കാരുടെ റോളിലാക്കിയായിരുന്നു പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. വരുന്ന കളികളുടെ മുന്നോടിയെന്നവണ്ണം മികച്ച കളിയാണ് മലയാളിതാരം സി.കെ. വിനീത് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും പുറത്തെടുത്തത്.

ഈസ്റ്റ് ബംഗാള്‍ താരം നിര്‍മല്‍ ഛേത്രി ഇപ്രാവശ്യം കളിക്കാനിടയില്ല. പകരം ചേത്രിക്ക് പകരം ഈസ്റ്റ് ബംഗാളിന്റെ തന്നെ മറ്റൊരു പ്രതിരോധനിക്കാരന്‍ രാഹുല്‍ ബേഖേയെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെടുത്തിട്ടുണ്ട്.