മക്കയിലെ ക്രെയിനപകടം; ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു

single-img
14 September 2015

makkhaജിദ്ദ: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ വെള്ളിയാഴ്ചയുണ്ടായ ക്രെയിനപകടത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.  അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 11 പേര്‍ ഇന്ത്യക്കാരാണ്. സംഭവത്തെക്കുറിച്ച് സൗദി സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.  കനത്ത കാറ്റും മഴയുമാണ് അപകടത്തിനുകാരണമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ജനറല്‍ പറഞ്ഞു.

ഹജ്ജ് തീര്‍ഥാടനം മുടക്കംകൂടാതെ മുന്നോട്ടുപോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശികസമയം 5.30-നായിരുന്നു പള്ളിയിലെ മൂന്നാംനിലയില്‍ അപകടം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപിച്ച ക്രെയിനുകളിലൊന്നാണ് തകര്‍ന്നുവീണത്. ക്രെയിന്‍ വീണതിനൊപ്പം കെട്ടിടഭാഗങ്ങള്‍കൂടി തകര്‍ന്നുവീണതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടിയത്.

പരിക്കേറ്റവരില്‍ അധികംപേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.  ഇന്ത്യക്കാര്‍ക്കുപുറമേ ഇന്‍ഡൊനീഷ്യ, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും മരിച്ചവരിലുള്‍പ്പെടും. 2006-ല്‍ മക്കയിലുണ്ടായ തിക്കിലും തിരക്കിലും 346 പേര്‍ മരിച്ചിരുന്നു. ഇതേവര്‍ഷം സിറ്റിസെന്‍ററില്‍ ഹോട്ടല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 76 പേരും മരിച്ചിരുന്നു.