ഇസ്രായേലിന്റെയും അമേരിക്കയുടേയും എതിര്‍പ്പുകള്‍ മറികടന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള 119 രാജ്യങ്ങളുടെ പിന്തുണയോടെ യു.എന്‍ ആസ്ഥാനത്ത് പാലസ്തീന്‍ പതാക ഇയര്‍ത്താന്‍ തീരുമാനം

single-img
12 September 2015

palestine flags

ഇനി മുതല്‍ യു.എന്‍. ആസ്ഥാനത്ത് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം പാലസ്തീന്‍ പതാകയും പാറും. യുഎന്‍ ആസ്ഥാനത്ത് പലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് അനുകൂലമായി ഇന്ത്യയുള്‍പ്പെടെ 119 രാജ്യങ്ങള്‍ വോട്ടു ചെയ്തത്.

ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാലസ്തീന് അനുകൂലമായി വോട്ട് ചെയ്തത്. 2012ല്‍ പലസ്തീനു യുഎന്‍ നിരീക്ഷക പദവി അനുവദിച്ചിരുന്നു.