വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുത്തതോടെ രോഗികള്‍ പെരുവഴിയിലായി

single-img
11 September 2015

doctors-300x214

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുത്തതോടെ രോഗികള്‍ പെരുവഴിയിലായി. സമരം നടത്തുന്ന കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച വിഫലമായതിശന തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുത്തത്. അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്കു ഹാജരായത്.

ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയ രോഗികള്‍ വലഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരം തുടരുമെന്നു കെജിഎംഒഎ അറിയിച്ചു. ഇന്നു ജില്ലാതല പ്രതിഷേധ ധര്‍ണകളും നടത്തും.

അതേസമയം, ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംഘടന മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സര്‍ക്കാരിനെ അറിയിക്കാതെയാണു സമരത്തിനിറങ്ങിയത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.