പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കലാണ് പാകിസ്ഥാനുമായുള്ള ഏക വിഷയമെന്ന് പാക് സൈനിക മേധാവിക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ മറുപടി

single-img
8 September 2015
The Minister of State for Science and Technology (Independent Charge), Earth Sciences (Independent Charge), Prime Minister Office, Personnel, Public Grievances & Pensions, Department of Atomic Energy and Department of Space, Dr. Jitendra Singh addressing at the inauguration of a seminar on ‘’Accountability and Transparency”, in New Delhi on August 27, 2014.

പാകിസ്താനുമായി നിലനില്‍ക്കുന്ന ഏക വിഷയം അവര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ന് ഇന്ത്യയുടെ സംസ്ഥാനമായ ജമ്മു കശ്മീരിന്റെ ഭാഗം തിരിച്ചെടുക്കലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കാശ്മീര്‍ അപൂര്‍ണ്ണമായ അജണ്ടയാണെന്ന പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഭാവിയില്‍ അങ്ങനെതന്നെ ആകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പാകിസ്താനുമായി ജമ്മു കശ്മീരിനെ ചൊല്ലി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പാകിസ്താന്‍ അധിനിവേശ കശ്മിരിന്റെ കാര്യത്തില്‍ മാത്രമാണെന്നും അത് വീണ്ടും ഇന്ത്യയില്‍ വന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.

66 വര്‍ഷത്തിനു ശേഷവും ജമ്മു കശ്മീരിന്റെ ഭാഗമായ, പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശം ഇന്ത്യയില്‍ തന്നെ വന്നുചേരുമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതായും സിങ് പറഞ്ഞു.