സിറിയയില്‍ നിന്നെത്തുന്ന കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

single-img
4 September 2015

Kid

ഒരു എയ്‌ലിന്‍ വേണ്ടി വന്നു പാശ്ചാത്ത്യര്‍ക്ക് ഒന്ന് മാറി ചിന്തിക്കാന്‍. ഐ.എസുകാരുടെ ആക്രമണം ഭയന്ന് ജീവന്‍ രക്ഷിക്കാന്‍ പാലായനം ചെയ്യവേ ബോട്ട് മുങ്ങി മരിച്ച് എയ്‌ലിന്‍ എന്ന ബാലന്റെ ചിത്രം തന്റെ ഹൃദയം തകര്‍ത്തുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ക്കു സഹായം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്തുത സംഭവം തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചുവെന്നും ആയിരകണക്കിനു പേര്‍ക്കു അഭയം നല്‍കാനാണു തീരുമാനമെന്നും കാമറൂണ്‍ അറിയിച്ചു. അഭയാര്‍ഥികളില്‍ എത്രപേരെ പുനരധിവസിപ്പിക്കുമെന്നും ഇതിനാവശ്യമായ ഫണ്‌ടെയത്രയെന്നും പിന്നീട് വ്യക്തമാക്കാമെന്നു കാമറൂണ്‍ പറഞ്ഞു. നേരത്തെ പ്രത്യേക സര്‍ക്കാര്‍ ചട്ടം അനുസരിച്ച് ഇരുനൂറിലധികം സിറിയന്‍ അഭയാര്‍ഥികള്‍ക്കു ബ്രിട്ടന്‍ അഭയം നല്‍കിയിരുന്നു.