ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ 40,000 കോടി നികുതി ബാധ്യത എഴുതിത്തള്ളി

single-img
3 September 2015

Rupee-Thinkstock

ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ 40,000 കോടി നികുതി ബാധ്യത എഴുതിത്തള്ളി. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (എഫ്.ഐ.ഐ) കിട്ടിയ മൂലധന നേട്ടത്തിന് മുന്‍കാല പ്രാബല്യത്തോടെ മിനിമം ബദല്‍ നികുതി ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചുകൊണ്ടാണ് എഴുതിതള്ളല്‍ നടന്നത്.

വിദേശ സ്ഥാപന നിക്ഷേപകര്‍ക്കെതിരെ എടുത്ത കേസുകള്‍ മുന്നോട്ടു കൊണ്ടുപോകരുതെന്ന ജസ്റ്റിസ് എ.പി ഷാ കമ്മിറ്റി കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മുമ്പ് നല്‍കിയ ശിപാര്‍ശ പ്രയോജനപ്പെടുത്തിയാണ് സര്‍ക്കാര്‍ തുക എഴുതിത്തള്ളിയിരിക്കുന്നത്. വിദേശ കമ്പനികള്‍ അടക്കാനുള്ള 40,000 കോടിയുടെ നികുതി ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഏപ്രില്‍ 15ന് അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതിനു ശേഷമാണ് അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.