അമേരിക്കയേയും ചൈനയേയും പിന്തള്ളി ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

single-img
24 August 2015

indian-airports

ലോക വ്യോമഗതാഗത മേഖലയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി ഇന്ത്യ. ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ചീഫ് എക്‌സിക്യുട്ടീവും ഡയറക്ടര്‍ ജനറലുമായ ടോണി ടൈലര്‍ അറിയിച്ചു.

ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായി അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. വ്യോമയാന മേഖലയില്‍ മുന്‍പന്തിയിലുള്ള ഏഴു രാജ്യങ്ങളിലെ സര്‍വേ റിപ്പോര്‍ട്ടാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ചൈന 12.10 ശതമാനവും റഷ്യ 10 ശതമാനവും വളര്‍ച്ചയാണു കൈവരിച്ചത്.

ആഗോള ആഭ്യന്തര വ്യോമ ഗതാഗത ശരാശരി വളര്‍ച്ച 6.5 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 5.3 ശതമാനമായിരുന്നു.