ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ മനസ്സില്‍ പതിപ്പിച്ച് പതിനൊന്നു വയസ്സുകാരനായ മലയാളി ബാലന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി

single-img
16 July 2015

16417_708035പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കി ഒരു മലയാളി ബാലന്‍. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശികളും ഇപ്പോള്‍ അല്‍ഐനില്‍ താമസിക്കുകയും ചെയ്യുന്ന ഷെല്ലിയുടേയും ഷെഹനയുടേയും മകനായ ഷുഹൈബ് അബ്ദുള്ള ഷെല്ലി എന്ന 11 വയസ്സുകാരനാണ് ഈ നേട്ടത്തിനുടമ. അല്‍ഐന്‍ ദാറുല്‍ ഹുദ ഇസ്ലാമിക് സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷുഹൈബ് എട്ടുമാസം കൊണ്ടാണ് ഖുറാന്‍ മനഃപാഠമാക്കിയത്.

ഷുഹൈബിന് ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ കാണാതെ ചൊല്ലാന്‍ സാധിക്കുമെങ്കിലും വീണ്ടും ഖുറാന്‍ന്‍ പരിശീലന ക്ലാസ്സില്‍ പോകുന്നുണ്ട്. അല്‍ഐന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഖുറാന്‍ സെന്ററിലാണ് തുടര്‍ പരിശീലനം നട്തുന്നത്. യു.എ.ഇ.യില്‍ ജനിച്ചുവെങ്കിലും ഷുഹൈബ് നാലാം ക്ലാസ്സുവരെ പഠിച്ചത് നാട്ടിലുള്ള സ്‌കൂളിലായിരുന്നു. ആ സമയത്താണ് തൃശ്ശൂര്‍ കൊപ്രാക്കളം ചെന്ത്രാപ്പിന്നി ബുസ്താനുല്‍ അറബി കോളേജില്‍ വെച്ച് ഖുറാന്‍ പഠിച്ചുതുടങ്ങുകയായിരുന്നു.

റാം ക്ലാസ്സില്‍ അല്‍ഐനിലേക്ക് വന്നു. പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഷുഹൈബ് ഇപ്പോള്‍ ക്ലാസ്സില്‍ ഒന്നാമനാണ്. ഖുറാന്‍ പഠിപ്പിച്ച തൃശ്ശൂരിലെ യാസിര്‍ ഹാഫിസ് മുഹമ്മദ് എന്ന ഉസ്താദിനോടാണ് ഷുഹൈബിന് കൂടുതല്‍ കടപ്പാടുള്ളത്. അല്‍ഐന്‍, ദുബായ് എന്നിവിടങ്ങളില്‍ കെ.എം.സി.സി. സംഘടിപ്പിച്ച ഖുറാന്‍ പാരായണ മത്സരത്തിലടക്കം നിരവധി സമ്മാനങ്ങള്‍ നേടിയ ഷുഹൈബിനെ നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ആദരിക്കുകയുണ്ടായി.