സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി കെഎസ്ആര്‍ടിസി ബസ് വേഗതകുറച്ച് ഓടിച്ച ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

single-img
15 July 2015

ksrtcസ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങിയശേഷം കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചു ഓടിച്ച ഡ്രൈവറെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണു സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്വകാര്യ ബസുടമകളില്‍ നിന്നും പണം വാങ്ങിയ അനില്‍കുമാര്‍ കെഎസ്ആര്‍ടിസി വേഗത കുറച്ചു ഓടിച്ച് ബോര്‍ഡിന് നഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി.

പാലായില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറായിരുന്നു അനില്‍കുമാര്‍. ഇയാള്‍ തൃശൂര്‍ മുതല്‍ സ്വകാര്യ ബസുകളെ സഹായിക്കാന്‍ വേഗത വളരെക്കുറച്ചാണ് ബസ് ഓടിച്ചത്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അനില്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.