2011 ല്‍ നാറ്റോ ആക്രമണത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട പെണ്‍കുട്ടിയെ പാകിസ്ഥാന്‍ മുസ്ലീങ്ങള്‍ ലൈംഗിക ചന്തയില്‍ ലേലം ചെയ്യുന്നതായി ചിത്രീകരിച്ച് സുബ്രമണ്യന്‍ സ്വാമി

single-img
16 June 2015

sWAMI

മുന്നും പിന്നും നോക്കതെയുള്ള സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ് വീണ്ടും പാളി. വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് എതിരാളികളുടെ പരിഹാസപാത്രമാകുന്ന സ്വാമി ഇത്തവണ പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ വാര്‍ത്തയുമായാണ് എത്തിയത്.

2011 മെയ് 18ന് നാറ്റോ ആക്രമണത്തില്‍ കുടുംബത്തിലെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടി നാറ്റോ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ ജനത സംഘടിപ്പിച്ച പ്രതിഷേധറാലിക്കിടെ മുഖം പൊത്തിക്കരയുന്ന ഫോട്ടോയാണ് പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിങ്ങള്‍ ലൈംഗിക ചന്തയില്‍ പെണ്‍കുട്ടിയെ വില്‍ക്കുന്നതായി ചിത്രീകരിച്ച് സ്വാമി ട്വീറ്റ് ചെയ്തത്.

പക്ഷേ സ്വാമിയുടെ ട്വീറ്റിനെതിരെ യഥാര്‍ത്ഥ ഫോട്ടോയുമായി പ്രമുഖര്‍ തന്നെ രംഗത്തെത്തിയതോടെ കള്ളി പൊളിയുകയായിരുന്നു. ഫോട്ടോ ളഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് സ്വാമിക്കെതിരെ രൂക്ഷ പരിഹാസമാണ് സോഷ്യല്‍മീഡിയകളില്‍ കൂടി ഉയര്‍ന്നു വരുന്നത്.