ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗോപാല്‍ വഛനി എന്ന നാല്‍പത്തിനാലുകാരന്‍ ഏഴുവയസ്സുകാരി പ്രിയ ഷായെ കണ്ടിട്ടില്ല; പക്ഷേ തലസ്സേമിയ രോഗബാധിതയായ പ്രിയയ്ക്ക് കോശം ദാനം ചെയ്യുവാന്‍ വിവരമറിഞ്ഞയുടന്‍ ദുബായില്‍ നിന്നും ഗോപാല്‍ സ്വന്തം ചെലവില്‍ പറന്നെത്തി

single-img
9 June 2015

manfrom-dubai-saves-life-in_1433655482

ചില മനുഷ്യ ബന്ധങ്ങള്‍ക്ക് കാഴ്ചയും പരിചയവും അനിവാര്യമല്ലെന്ന് തെളിയിക്കുകയാണ് ഗോപാല്‍ വഛനി എന്ന നാല്‍പ്പത്തിനാലുകാരനായ ഇന്‍ഷ്വറന്‍സ് മാനേജര്‍. ഒരു പ്രാവശ്യം പോലും നേരില്‍ കണ്ടിട്ടില്ലാത്ത തലസ്സേമിയ രോഗബാധിതയായ ഏഴുവയസുകാരി പ്രിയ ഷായ്ക്കുവേണ്ടി ദുബായില്‍ നിന്നും സ്വന്തം ചെലവില്‍ അദ്ദേഹമെത്തി. പ്രിയയുടെ കോശം മാറ്റിശവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കോശം ദാനം ചെയ്യാന്‍.

ആദ്യമായാണ് ഇത്രയും ദുരെനിന്നും ഒരു ദാതാവ് ദാന സന്നദ്ധനായി എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സ്വന്തം ചെലവില്‍ ഒരു കൊച്ചു കുട്ടിയുടെ ജീവന്‍ രക്ഷിക്കാനെത്തിയ ഗോപാലിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് പ്രിയയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും.

സോഷ്യല്‍ മീഡിയ വഴി ‘ദാത്രി’ എന്ന സംഘടനയില്‍ 2013ലാണ് അഹമ്മദാബാദ് സ്വദേശിയായ ഗോപാല്‍ കോശ ദാതാവായി രജിസ്റ്റര്‍ ചെയ്തത്. അസുഖബാധിതയായ പ്രിയക്ക് കോശങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ ആശുപത്രി അധികൃതരുടെ പരിശോധനയില്‍ നിന്നും ഗോപാലിന്റെത് ചേരുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിയയുടെ കുടുംബാംഗങ്ങള്‍ ഗോപാലുമായി ബന്ധപ്പെട്ടട്ട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ യാതൊരു എതിര്‍പ്പും ഉന്നയിക്കാതെ ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ താന്‍ എത്തുമെന്ന് ഗോപാല്‍ ഉറപ്പു നല്‍കുകയായിരുന്നു.

എന്നാല്‍ കോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും ഗോപാലിന് ഇതുവരയ്ക്കും പ്രിയയയെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിന് ഇനിയും ഒരു വര്‍ഷം കാത്തിരിക്കണം. അവയവദാന നിയമമനുസരിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ രോഗിയും ദാതാവും തമ്മില്‍ കാണാന്‍ കഴിയുകയുള്ളു.