ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ടയറുകള്‍ ബഹിഷ്‌കരിക്കാനുള്ള മലയാളികളുടെ നീക്കം ഫലം കണ്ടു; ഒരു പ്രമുഖ ടയര്‍ കമ്പനി കേരളത്തില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്ന് റബ്ബര്‍ വിലയില്‍ വര്‍ദ്ധന

single-img
4 June 2015

08-pressed-rubber-sheets-hung-on-wires-to-drip-the-waterഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ടയറുകള്‍ ബഹിഷ്‌കരിക്കാനുള്ള മലയാളികളുടെ നീക്കം ഫലം കണ്ടുതുടങ്ങി. രണ്ടു ദിവസമായി ഒരു പ്രമുഖ ടയര്‍ കമ്പനി കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും വന്‍ തോതില്‍ റബ്ബര്‍ വാങ്ങുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റബ്ബര്‍ വിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുകയാണ്. റബ്ബര്‍ വില തകര്‍ച്ച കാരണം കഷ്ടത്തിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് ചെറിയ രീതിയിലെങ്കിലും ആശ്വാസം പകരുന്നതാണ് ഈ നടപടി.

റബ്ബര്‍ വില കിലോയ്ക്ക് എകദേശം 130ലേക്ക് എത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്. നാലിന്റെ കോട്ടയത്തെ റബ്ബര്‍ബോര്‍ഡ് വില 129.50 രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. എന്നാല്‍ മറ്റു കമ്പനികള്‍ ഇപ്പോഴും വിപണിയില്‍ സജീവമായിട്ടില്ല എന്നുള്ള കാര്യം കണക്കിലെടുത്ത് ജുണ്‍ 7ന് നവ റബ്ബര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടയര്‍ കമ്പനിളെ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.