തിരുവനന്തപുരം നെയ്യാര്‍ഡാമിലെ എട്ടോളം ആദിവാസി ഊരുകളിലെ 300ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടകളുമായി പാമ്പുകളുടെ തോഴന്‍ വാവസുരേഷ് എത്തി

single-img
2 June 2015

11354368_880026165394991_2123738346_o

പാമ്പുകളുടെ തോഴന്‍ വാവസുരേഷും സംഘവും കഴിഞ്ഞ ദിവസം കാടുകയറി, കയ്യില്‍ പാമ്പുകളില്ലാതെ. വിദ്യാഭ്യാസ വര്‍ഷത്തിന്റെ ആരംഭത്തില്‍ ക്ലബ്ബുകളും മറ്റ് സന്നദ്ധ സംഘടനകളും നാട്ടിന്‍ പുറത്തെ കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്തപ്പോള്‍ കാടിനുള്ളിലെ ആദിവാസി കോളനികളില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവുമായാണ് വാവസുരേഷും കൂട്ടുകാരും നെയ്യാര്‍ഡാം പരിസരത്ത് എത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടുകൂടിയാണ് വാവാ സുരേഷും സംഘവും നെയ്യാര് ഡാമിലെ കുംബ്ബിച്ചല്ല് കടവ് താണ്ടി വനവാസ മേഖലയായ പറത്തി, കാരിക്കുഴി, ചാക്കപ്പാറ , അയ്യാവിളാകം , തൊണ്ടിചിറ, കുന്നത്തുമല, തെന്മല, പുരവിമല, തുടങ്ങിയ ഏട്ട് ആദിവാസി ഊരുകളിലെ മുന്നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടകളുമായെത്തിയത്.

നഗരങ്ങളിലുള്ള കുട്ടികള്‍ക്ക് ഒട്ടനവധി ക്ലബുകളും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു മതവിഭാഗങ്ങളും പഠനോപകരണങ്ങളും മറ്റും നല്‍കുമ്പോള്‍ ഇതുപോലുള്ള വന മേഖലകളില്‍ പാവപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ആരും ഒരു സഹായവും നല്‍കാന്‍ മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെയാണ് തന്റെ നിര്‍മദ്ദശമനുസരിച്ച് തന്റെ കൂട്ടുകാര്‍ ഈ സംരഭത്തിന് മുന്നിട്ടിറങ്ങിയതെന്നും വാവ വെളിപ്പെടുത്തി.

വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു നടന്നതെന്ന് ചടങ്ങില്‍ പശങ്കടുത്ത ഇഡിസി മെമ്പര്‍ ബാബുവും മുന്‍ വാര്‍ഡ് മെമ്പര്‍ വിശ്വംഭരനും പറഞ്ഞു.

വാവാ സുരേഷിനൊപ്പം വാവസുരേഷ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനിലെ അംഗങ്ങളായ വിഷ്ണുമോന്‍, വിഷ്ണു ആലപ്പുറം, വിശാഖ്, അഭിലാഷ്, നന്ദു, അജിത്, വിഷ്ണു, അനീഷ്, രാഹുല്‍, വിനീഷ്, അഖില്‍ തുടങ്ങിയവരും പഠനോപകരണ വിതരണത്തില്‍ പങ്കെടുത്തു.

11273835_880026395394968_502569998_o