ആട്ടിടയ ജോലി ഇന്ത്യക്കാര്‍ സ്വീകരിക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

single-img
1 June 2015

goat-farmingകുവൈത്ത് സിറ്റി: ആട്ടിടയ ജോലി ഇന്ത്യക്കാര്‍ സ്വീകരിക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ തൊഴിലാളി മരുഭൂമിയില്‍ നിര്‍ജലീകരണം കാരണം മരിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. തൊഴിലുടമകള്‍ ഇത്തരം ജോലികള്‍ക്ക് നിര്‍ബന്ധിപ്പിച്ചാല്‍ അക്കാര്യം ഉടന്‍ എംബസിയെ അറിയിക്കണം.

ആട്ടിടയ ജോലിക്ക് എംബസി അനുമതി നല്‍കാറില്ല. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അവഗണിച്ച് തൊഴിലുടമകള്‍ ആടിനെ മേയ്ക്കാന്‍ നിര്‍ബന്ധിച്ചാല്‍ എംബസിയെ വിവരമറിയിക്കണം. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി പ്രത്യേകം ഉദ്യോഗസ്ഥരെ എംബസി ചുമതലപ്പെടുത്തിയിട്ടുണ്ട്.