ക്രിക്കറ്റ് ദൈവം മലയാളികള്‍ക്ക് സമ്മാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു വയസ്സ് പിന്നിട്ടു

single-img
29 May 2015

TendulkarKerala1_pti

മലയാളികളുടെ ഫുട്‌ബോള്‍ മോഹങ്ങളെ പൂര്‍ണ്ണതയിലെത്തിച്ച കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം മെയ് 27നാണ് ക്രിക്കറ്റ് ശെദവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയില്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പിറവിയെടുത്തത്. ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ആരാധകര്‍ക്കുള്ള പിറനാള്‍ സന്ദേശം മാത്രം നല്‍കി ആഘോഷങ്ങളില്ലാതെയാണ് ടീം പിറന്നാള്‍ദിനം പിന്നിട്ടത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വ്യവസായപ്രമുഖന്‍ പ്രസാദ് പോട്‌ലൂരിയും ഉടമകളായ ടീം ആദ്യസീസണില്‍ ശക്തമായ ആരാധക പിന്തുണയോടെ രണ്ടാം സ്ഥാനക്കാരായി . സൂപ്പര്‍ ലീഗിലെ മികച്ച വേദിയായി ടീമിന്റെ ഹോംഗ്രൗണ്ടായ കൊച്ചിമാറുകയും ഏറ്റവും കൂടുതല്‍ കാണികള്‍ വന്ന വേദിയാകുകയും ചെയ്തു. ആരാധക പിന്തുണയോടെ ലീഗ് കീഴടക്കിയ ടീം ആദ്യവര്‍ഷം ഇയാന്‍ ഹ്യൂം, മൈക്കല്‍ ചോപ്ര, സ്റ്റീവന്‍ പീറ്റേഴ്‌സന്‍ എന്നീ കാല്‍പ്പന്തുകളിയിലെ മികച്ചവരെ തന്നെ ഇന്ത്യയിലെത്തിച്ചു. മാത്രമല്ല ഇംഗ്ലണ്ടിന്റെ ഇതിഹാസതാരവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളുമായ ഡേവിഡ് ജെയിംസിനെ കളിക്കാരനായും പരിശീലകനായും എത്തിക്കുകയും ശചയ്തു.

രണ്ടാം വയസ്സിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ പീറ്റര്‍ റീഡിനെ ടീമിന്റെ ചുമതലയേല്‍പ്പിച്ചാണ് കേരള ബ്ലാസ്‌റേഎ്‌റഴ്‌സ് തയ്യാശറടുക്കുന്നത്. സച്ചിന്റെ അനുഗ്രഹാശിസ്സുകളോടെ, കേരള ഫുട്‌ബോളിന് നവോന്മേഷം നല്‍കാന്‍ കഴിഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ് വരുന്ന ലീഗിലും അത്ഭുതങ്ങള്‍ ഒളിച്ചുശവച്ചരിക്കുകയാണ് എന്നുതന്നെ പ്രതീക്ഷിക്കാം.