ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനം; 10 മരണം

single-img
29 May 2015

bag

image credits: Reuters

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നടന്ന  രണ്ട് സ്‌ഫോടനങ്ങളിലുമായി 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ ബാബില്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ആര് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്തെ ക്രിസ്റ്റല്‍ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ മരിക്കുകുയം 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.