റയല്‍ മാഡ്രിഡ് കോച്ചിനെ പുറത്താക്കി

single-img
26 May 2015

realമാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഈ വര്‍ഷത്തെ മോശം പ്രകടനത്തെ തുടര്‍ന്ന്  കോച്ച് കാര്‍ലോ ആന്‍സോലട്ടിയെയാണ് ടീം അധികൃതര്‍ പുറത്താക്കിയത്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ യുവന്റസിനോട് തോറ്റ് പുറത്തായതിന് പിറകെ ലാലിഗയിലും റയലിന് കിരീടം നഷ്ടപ്പെട്ടതാണ് ടീം അധികൃതരെ കടുത്ത നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. നപ്പോളി കോച്ച് റാല്‍ ബെനിറ്റിസിനെയാണ് കാര്‍ലോ ആന്‍സോലട്ടിക്ക് പകരം പുതിയ കോച്ചായി നിയമിച്ചിരിക്കുന്നത്.

ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്‍ഡിനോ പെരസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം എടുക്കാന്‍ അത്ര എളുപ്പമായിരുന്നില്ലെന്നും എങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനാണ് കടുത്ത തീരുമാനങ്ങള്‍ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം റയലിനെ പരിശീലിപ്പിച്ച ശേഷമാണ് കാര്‍ലോ ആന്‍സോലട്ട് റയലില്‍ നിന്നും പടിയിറങ്ങുന്നത്. റയലിനായി കഴിഞ്ഞ സീസണില്‍ സ്പാനിഷ് കപ്പും യൂറോപ്യന്‍ കപ്പും നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഈ സീസണില്‍ റയിലിനായി കിരീടം ഒന്നും സമ്മീനിക്കാന്‍ ആന്‍സോലട്ടിക്ക് സാധിച്ചില്ല.