ഭൂചലനത്തില്‍ നേപ്പാളില്‍ 60 മരണം; ഇന്ത്യയിൽ 19 മരണം

single-img
12 May 2015

quake-nepal-Lഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിനെ വിറപ്പിച്ച് വീണ്ടുമുണ്ടായ ഭൂചനത്തില്‍ 36 പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂചനത്തില്‍ 150 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റു. ധോല്‍ക്ക ജില്ലയില്‍ മാത്രം 19 പേര്‍ മരിച്ചു. ഇന്ത്യയില്‍ 19 പേരാണ് മരിച്ചത്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാനിടയുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

റിക്ടര്‍സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍നിന്ന് 83 കിലോമീറ്റര്‍ അകലെ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം തിബത്ത് അതിര്‍ത്തിയോട് ചേര്‍ന്ന നാംചെ ബസാറിലാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കാഠ്മണ്ഡുവില്‍ അഞ്ചു നിലകെട്ടിടം തകര്‍ന്നു വീണു. ഇവിടെ മൂന്നു പേര്‍ മരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കാഠ്മണ്ഡുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.