യുഎസ് വ്യോമാക്രമണത്തില്‍ യെമനിലെ മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

single-img
8 May 2015

alial-ansiസന : യുഎസ് വ്യോമാക്രമണത്തില്‍ യെമനിലെ മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവ് നാസര്‍ അല്‍ അന്‍സി കൊല്ലപ്പെട്ടു. മാര്‍ച്ചില്‍ തുറമുഖ നഗരമായ മുഖള്ളയില്‍ നടത്തിയ ആക്രമണത്തിലാണ് നാസറും മകനുമടക്കം നിരവധി അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.  ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാസര്‍ നിരവധി അല്‍ ഖ്വയ്ദ വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാര്‍ലി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട് ജനുവരി 14ന് പുറത്തുവന്ന അല്‍ ഖ്വയ്ദ വിഡിയോ ടേപ്പിലും പ്രസ്താവന നടത്തിയത് നാസര്‍ ആയിരുന്നു. അല്‍ ഖൊയ്ദയുടെ അറേബ്യയിലെ മുതിര്‍ന്ന നേതാവാണ് അന്‍സി.