നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ മെയ്‌വതര്‍ ലോക ബോക്‌സിങ് കിരീടം ചൂടി

single-img
3 May 2015

meytherലാസ് വെഗാസ്: ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോയെ വീഴ്ത്തി അമേരിക്കയുടെ ഫ്ലോയ്ഡ് മെയ്‌വതര്‍ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം ചൂടി. ലാസ് വെഗാസിലെ എം.ജി.എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ വി.ഐ.പികളെ സാക്ഷി നിര്‍ത്തി മെയ്‌വതര്‍ പാക്വിയാവോയെ ഇടിച്ചിട്ടത്. അഞ്ചുവ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്‌വതര്‍ നാളിതുവരെ കളിച്ച 48 പ്രഫഷണല്‍ കളികളിലും തോല്‍വി അറിഞ്ഞിട്ടില്ല.

നൂറ്റാണ്ടിന്റെ പോരിലൂടെ ലോകചാമ്പ്യനായി ബോക്‌സിങ്ങിലെ മൂന്നു പ്രധാന അസോസിയേഷനുകളുടെയും ചാമ്പ്യന്‍ഷിപ്പ് നേടിക്കഴിഞ്ഞിരിക്കുന്നു മെയ്‌വതര്‍. ബാക്‌സിങ് ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടത്തില്‍ പങ്കെടുത്ത മെയ്‌വതറര്‍ക്ക് രൂപ കണക്കില്‍ ഏകദേശം 900 കോടി രൂപയും പാക്വിയാവോയ്ക്ക് 600 കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.

മൂന്നു വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വതറിന് അനുകൂലമായി. 118-110, 116-112, 116-112 എന്നിങ്ങനെയാണ് വിധികര്‍ത്താക്കള്‍ പോയിന്റ് നല്‍കിയത്. മൂവായിരം മരതകങ്ങള്‍ പതിച്ച ബെല്‍റ്റാണ് സമ്മാനമായി മെയ് വതറിന് ലഭിച്ചത്