മെസ്സിയുടെ ആദ്യ ഗോളിന് പത്ത് വയസ്

single-img
3 May 2015

messiലയണൽ മെസ്സിയുടെ ആദ്യ ഗോളിന് പത്ത് വയസ്. 2005 മെയ് ഒന്നിന് സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ-അല്‍ബസെറ്റ  മത്സരത്തിലാണ് മെസ്സി തന്റെ ടീമിനായി ആദ്യ ഗോൾ നേടിയത്. അന്ന് ഗോളടിക്കാൻ ബാഴ്സക്ക് മറന്ന ദിവസമായിരുന്നു. ഉടൻ തന്നെ ബാഴ്‌സ പരിശീലകന്‍ 17-കാരനായ മെസ്സിയെ കളത്തിലിറക്കി.

മിനിറ്റുകള്‍ക്കകം  റൊണാള്‍ഡീന്യോയുമായി പന്ത് പരസ്പരം കൈമാറി അല്‍ബസെറ്റ ബോക്‌സിലേക്ക് കയറി ഗോള്‍കീപ്പര്‍ റൗള്‍ വാല്‍ബ്യുനയുടെ തലയ്ക്കുമുകളിലൂടെ പന്ത് കോരിയിട്ട് പയ്യന്‍ മെസ്സി തന്റെ ഗോള്‍ ആഘോഷം തുടങ്ങുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലിയോ 403 തവണകൂടി ബാഴ്‌സയ്ക്കുവേണ്ടി ഗോള്‍ അടിച്ചു.  അന്ന് ബാഴ്‌സയ്ക്കായി നേടിയ ആദ്യ ഗോളിന് ഈ മെയ്ദിനത്തില്‍ പത്ത് വയസ്സ് പൂര്‍ത്തിയായി. 2015 സീസണില്‍ ലാലിഗയില്‍ ടോപ് സ്‌കോറര്‍ പട്ടത്തിനായി ക്രിസ്റ്റ്യാനോക്കൊപ്പം മത്സരിക്കുകയാണ് മെസ്സി.