നിയമസഭയില്‍ അപമാനിച്ചുവെന്ന ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും

single-img
2 May 2015

niyamasabha-issuesനിയമസഭയില്‍ ബജറ്റ് അവതരണ ദിവസം രണ്ടു ഭരണപക്ഷം എംഎല്‍എമാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശം എംഎല്‍എ നല്‍കിയ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും. അപമാനിച്ചതിന് തെളിവായി ജമീല പ്രകാശം നല്‍കിയ നിയമസഭയിലെ സംഭവവികാസങ്ങളുടെ ദൃശ്യങ്ങള്‍ രണ്ടാംതരം തെളിവുകളാണെന്ന് പറഞ്ഞ കോടതി നേരിട്ടു തെളിവെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു തെളിവെടുപ്പു നടത്തുന്നത്. ഈ മാസം 30 നായിരിക്കും കോടതി നേരിട്ടു തെളിവെടുപ്പു നടത്തുക. ബജറ്റവതരണത്തെ തുടര്‍ന്നു നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാരായ കെ. ശിവദാസന്‍നായരും ഡൊമിനിക് പ്രസന്റേഷനും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ജമീലയുടെ പരാതി. രണ്ട് എംഎല്‍എമാര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.