സുപ്രീംകോടതി പറഞ്ഞിട്ടും മാനിക്കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെ.ടി തോമസ്

single-img
2 May 2015

Harthalബുദ്ധി നശിച്ച രാഷ്ട്രീക്കാര്‍ക്ക് ആകെയുള്ള പരിപാടിയാണ് ഹര്‍ത്താലെന്നും ഭരണഘടനവിരുദ്ധമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഇവര്‍ മാനിക്കുന്നില്ലെന്നും പ്രസ്താവിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെ.ടി തോമസ് രംഗത്തെത്തി.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ഹര്‍ത്താല്‍ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും പുറത്ത് നിന്നുള്ള വ്യവസായികള്‍ കേരളത്തിലേക്കു വരാന്‍ മടിക്കുകയാണെന്നും കെ.ടി.തോമസ് പറഞ്ഞു.