ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചു പാക് പ്രധാനമന്ത്രി

single-img
30 April 2015

sharif-congratulates-modi-on-election-victory-160520141750287കഴിഞ്ഞ ശനിയാഴ്ച ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചാണു ഷെരീഫ് അഭിനന്ദനം അറിയിച്ചത്. ഭൂകമ്പത്തില്‍ ഇന്ത്യക്കാര്‍ മരിച്ച ദുഃഖത്തില്‍ പാക്കിസ്ഥാനും പങ്കുചേരുന്നുവെന്നും ഷെരീഫ് മോദിയെ അറിയിച്ചു. ഷെരീഫിന്റെ വാക്കുകള്‍ക്കു നന്ദി അറിയിച്ചുവെന്നു മോദി ട്വീറ്റ് ചെയ്തു.

ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിച്ചു നീങ്ങണമെന്നു മോദി ഷെരീഫിനോടു പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ രൂപപ്പെടുത്തണമെന്നും വര്‍ഷംതോറും ഇവര്‍ക്കു പരിശീലനം നല്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.