കൊതുക് കൂടുതലായി കടിക്കുന്നുതിന് ഉത്തരം കിട്ടി; ജീനുകൾ കൊതുകിനെ ആകര്‍ഷിക്കുന്നു

single-img
24 April 2015

moqito

image credit: London School of Hygiene & Tropical Medicine

ലണ്ടന്‍: എന്തുകൊണ്ടാണ് ചിലരെ മാത്രം കൊതുകു കൂടുതലായി കടിക്കുന്നു എന്നതിനുള്ള ഉത്തരവുമായി ശാസ്ത്രം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ എന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ മെഡിക്കല്‍ എറ്റിമോളജി വിഭാഗം സീനിയര്‍ ലക്ച്ചര്‍ ജെയിംസ് ലോഗനാണ് കണ്ടുപിടിത്തത്തിന്റെ പിന്നിൽ. ഇരട്ടകളെ ഉപയോഗിച്ച് നടത്തിയ ഈ പഠനത്തില്‍ ജീനുകളില്‍ നിന്നാണ് കൊതുകിനെ ആകര്‍ഷിക്കുന്നത് എന്ന് കണ്ടെത്തി. ഈ കണ്ടുപിടുത്തത്തിനായി അദ്ദേഹം 18 സ്വരൂപ ഇരട്ടകളെയും 19 രൂപ സാദൃശ്യമില്ലാത്ത ഇരട്ടകളെയുമാണ് ഉപയോഗിച്ചത്. എങ്ങനെയായിരിക്കും ഇവരില്‍ കൊതുകു ആകര്‍ഷിക്കുന്നത് എന്നതിനനുസരിച്ചാണ് പഠനം നടത്തിയത്.

ഏത് തരം ആളുകളിലാണ് കൊതുകു കടിക്കുന്നത് എന്ന് പരീക്ഷിക്കാൻ കൊതുകുകളെ ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ ആകൃതിയിലുള്ള ട്യൂബിലൂടെ കടത്തിവിട്ടു. അതിന്റെ അറ്റത്ത് ഇരട്ടകളുടെ കൈ കടത്തിവച്ചു.  സ്വരൂപ ഇരട്ടകളില്‍ കൊതുക് ആകര്‍ഷിക്കുന്നതില്‍ സമാനമായ രീതി കാണാമായിരുന്നു എന്നാല്‍ രൂപ സാദൃശ്യമില്ലാത്ത ഇരട്ടകളില്‍ കൊതുക് ആര്‍ഷിക്കുന്നതില്‍ കുറവുകണ്ടു. അതിനാല്‍ ജീനില്‍ വരുന്ന വ്യത്യാസമാണ് ഇതിനുകാരണം എന്നുകണ്ടെത്താനായത്.

എങ്ങനെ കൊതുക് കടി ഇല്ലാതാക്കാം എന്നതിനെ കുറച്ചുള്ള പുതിയ കണ്ടുപിടുത്തം നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ശാസ്ത്രജ്ഞര്‍. ലോകാരോഗ്യ സംഘടനയുടെ ആഗോള മലേറിയ ബോധവല്‍ക്കരണ പരിപാടിയിലൂടെ 47 ശതമാനം മരണം കുറയ്ക്കുവാനായിട്ടുണ്ട്. എന്നാലും 320 കോടി ആളുകള്‍ക്ക് ഈ അസുഖം വരാന്‍ ഇടയുണ്ട്. അതിനാല്‍ ഈ കണ്ടുപിടുത്തം ആരോഗ്യമേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതുന്നു.
httpv://www.youtube.com/watch?v=8Es9SUECPlc