കര്‍ഷക പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്ന് കൊക്കോകോള കമ്പനിക്ക് തമിഴ്‌നാട്ടിലെ ഈറോഡില്‍ 71 ഏക്കറില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
21 April 2015

erod

അതിശക്തമായ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കോക്ക കോള പ്ലാന്റിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ഈറോഡ് ജില്ലയിലെ പെരുന്ദുരൈയില്‍ 71 ഏക്കറിലായി സര്‍ക്കാര്‍ കൊക്കോകോളയ്ക്ക് പ്ലാന്റ് നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതിയാണ് കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റേയും പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയത്.

കഴിഞ്ഞ ആറു മാസമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കമ്പനിക്കു സാധിച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ പിന്മാറുന്നതിന് കോക്ക കോള കമ്പനി തയാറായിരുന്നുവെന്നും അധികൃതര്‍ മാധന്യമങ്ങളെ അറിയിച്ചു. തുടര്‍ന്നായിരുന്നു അനുമതി പിന്‍വലിച്ചത്.

2014ലാണ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഈറോഡില്‍ കോക്ക കോളയുടെ ബോട്ടിലിങ് പ്ലാന്റ് ആരംഭിക്കുന്നതിന് 71 ഏക്കര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ ിതിനെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങളാണ് സര്‍ക്കാരിന് തപേദ്ദശിയരായ കര്‍ഷകരില്‍ നിന്നും നേരിടേണ്ടി വന്നത്. ഫാക്ടറി ആരംഭിച്ചാല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവു കുറയുമെന്നും ഇതു ജലക്ഷാമത്തിനിടയാക്കുമെന്നും ജനങ്ങള്‍ ശക്തമായി വാദിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷങ്ങളുടെ പിന്തുണയും ലഭിക്കുകയായിരുന്നു. ഒടുവില്‍ ജനങ്ങളുടെ മുന്നില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കമ്പനിക്ക് നല്‍കിയ അനുമതി പിന്‍വലിക്കുയായിരുന്നു.