കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയാല്‍ മുന്‍ വൈസ് ചെയര്‍മാനെന്ന ലെറ്റര്‍പാഡുണ്ടാക്കുമെന്ന് പി.സി. ജോര്‍ജ്

single-img
11 April 2015

27-1427443488-pc-georgeതന്നെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കിയാല്‍ അളിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ശക്തമാകുണെമന്ന് പി.സി. ജോര്‍ജ്. താന്‍ മുന്‍ വൈസ് ചെയര്‍മാന്‍ എന്ന ലെറ്റര്‍ പാഡുണ്ടാക്കുമെന്നും അദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ശ്രീലങ്കയില്‍ റിസോര്‍ട്ടില്ലെന്നു പറയുന്ന ജോസ് കെ. മാണിക്ക് പാസ്‌പോര്‍ട്ട് പരസ്യമായി കാണിക്കാന്‍ ധൈര്യമുണ്‌ടോയെന്നു പി.സി. ജോര്‍ജ് വെല്ലുവിളിച്ചു. ജോസ് കെ. മാണിക്ക് ശ്രീലങ്കയില്‍ റിസോര്‍ട്ടുണ്‌ടെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.